കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഫോട്ടോ പങ്കുവെച്ച് നടൻ ജയസൂര്യ.

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് വേറിട്ട വേഷങ്ങള്‍ കൊണ്ട് വിസ്‍മയിപ്പിക്കുന്ന ജയസൂര്യ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കാട്ടുന്ന ജയസൂര്യ സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ജയസൂര്യ പങ്കുവെച്ച പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.

View post on Instagram

കുടുംബത്തിന്റെ കാര്യത്തിലും ശ്രദ്ധ കാട്ടുന്ന നടനാണ് ജയസൂര്യ. ചിത്രീകരണ തിരക്കില്ലാത്തപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ജയസൂര്യ ശ്രമിക്കാറുള്ളത്. ഇപോള്‍ മക്കള്‍ക്കും മറ്റ് കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിക്കുന്ന ഫോട്ടോയാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. ലോകകപ്പ് ഫൈനല്‍, കൈകള്‍ കോര്‍ത്ത് എന്നാണ് ജയസൂര്യ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

ഈശോ ആണ് ജയസൂര്യ നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

നാദിര്‍ഷയാണ് ഈശോ എന്ന സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്.