ഒരുകാലത്ത് ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയതാണ് ജോമോള്‍. ലോക സൗഹൃദ ദിനത്തില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ജോമോള്‍.

വളരെ വ്യക്തിപരമായ കാര്യങ്ങള്‍ ഞാൻ പോസ്റ്റ് ചെയ്യാറില്ല. അതില്‍ നിന്ന് മാറുകയാണ്.  ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എല്ലാവര്‍ക്കും ഒരു സുഹൃത്തുണ്ടാകും. പക്ഷേ ഭാഗ്യവാൻമാരായ ചിലര്‍ക്ക് ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഒരേ സുഹൃത്തുക്കളായിരിക്കും. ഫോട്ടോയിലുള്ള കൂടിച്ചേരലിന് ഒരു വര്‍ഷമാകുന്നു. ഞങ്ങളുടെ സൗഹൃദത്തിന് മൂന്ന് പതിറ്റാണ്ടും.  ഇത് എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. ഞങ്ങള്‍ എന്നും അങ്ങനെ തന്നെയായിരിക്കട്ടെ, ഞങ്ങള്‍ക്ക് സൗഹൃദ ദിന ആശംസകള്‍, നിങ്ങള്‍ ഓരോരുത്തര്‍ക്കുമെന്നുമാണ് ജോമോള്‍ എഴുതിയിരിക്കുന്നത്.