തെന്നിന്ത്യൻ നടി കാജലിന്റെ വിവാഹമാണ് ഇന്ന്. ഗൗതം കിച്‍ലുവാണ് കാജലിന്റെ വരൻ. കാജലിന്റെയും ഗൗതമിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജലിന്റെ പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കാജല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിവാഹത്തിന് തൊട്ടുമുമ്പുള്ള ഫോട്ടോയാണ് ഇത്.

മുംബയില്‍ ഒരു ഹോട്ടലില്‍ വെച്ചാണ് വിവാഹം നടക്കുക. കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത എന്നാണ് ഫോട്ടോയ്‍ക്ക് കാജല്‍ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഡിസൈനര്‍ ഗൗതം കിച്‍ലുവിന്റെ ഫോട്ടോയ്‍ക്ക് കാജല്‍ എഴുതിയ കമന്റ് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. കാജലിന്റെയും തന്റെയും ഫോട്ടോയായിരുന്നു ഗൗതം കിച്‍ലു ഷെയര്‍ ചെയ്‍തത്. ഇതില്‍ തന്നെ ഒരു ഡിസൈൻ എലമെന്റ് ഉണ്ടല്ലോ എന്നായിരുന്നു കാജലിന്റെ കമന്റ്. 

കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം.

ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍  കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.