മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകനും യുവതാരവുമായ പ്രണവ് മോഹൻലാലിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മോഹൻലാലും ആരാധകരുമൊക്കെ പ്രണവിന് ആശംസകളുമായി രംഗത്ത് എത്തി. പ്രണവ് മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പ്രണവിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് കല്യാണി പ്രിയദര്‍ശൻ രംഗത്ത് എത്തിയിരിക്കുന്നു. ചിലര്‍ക്കുള്ള മറുപടിയാണ് ഇതെന്ന് പറഞ്ഞാണ് കല്യാണിയുടെ ആശംസ. പ്രണവിന്റെ കളിക്കൂട്ടുകാരിയും കുടുംബസുഹൃത്തുമാണ് നടി കല്യാണി പ്രിയദര്‍ശൻ.

എന്തുകൊണ്ടാണ് പ്രണവിനെ വിഷ് ചെയ്യാത്തത് എന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇത് എന്ന് പറഞ്ഞാണ് കല്യാണി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. നീ സാമൂഹ്യ മാധ്യമത്തില്‍ സജീവമല്ല ഇത് കാണാൻ  എന്ന് എനിക്ക് അറിയാം എന്ന് പറഞ്ഞുകൊണ്ടാണ് കല്യാണിയുടെ ആശംസ. ആരാധകരും അതിന് ആശംസകളുമായി രംഗത്ത് എത്തി. പ്രണവിനും സഹോദരി വിസ്‍മയയ്‍ക്കും ഒപ്പമുള്ള തന്റെ കുട്ടിക്കാല ഫോട്ടോയും കല്യാണി ഷെയര്‍ ചെയ്‍തിരിക്കുന്നു.  ഫോട്ടോയില്‍ കാണുന്നതിനെക്കാളും ഒരുപാട് നീ വളര്‍ന്നിരിക്കുന്നു. പക്ഷേ ഞങ്ങള്‍ കുട്ടികള്‍ അന്ന് കരുതിയിരുന്നു, നീ സൂപ്പര്‍ കൂളാണ് എന്ന്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ എല്ലാവരും ഇപ്പോള്‍ ഒരുപാട് വളര്‍ന്നിരിക്കുന്നു. നിന്നെ വീണ്ടും സെറ്റില്‍ കാണാനായി കാത്തിരിക്കുന്നുവെന്നും കല്യാണി പ്രിയദര്‍ശൻ പറയുന്നു.