യാത്ര ചെയ്‍തപ്പോഴുള്ള ഫോട്ടോ പങ്കുവെച്ച് കനിഹ.

രാജ്യം കൊവിഡ് വ്യാപന ഭീഷണിയിലാണ്. അതുകൊണ്ടുതന്നെ പലയിടത്തും ലോക്ക് ഡൗണുമാണ്. കൊവിഡ് ബാധിച്ചുള്ള മരണം ആശങ്കയുണ്ടാക്കുന്നുണ്ട്. യാത്രകള്‍ ചെയ്യാൻ കഴിയാത്തതില്‍ നിരാശപ്പെടുന്നവരോട് ഓര്‍മകളെ കുറിച്ചാണ് കനിഹ പറയുന്നത്.

യാത്ര ചെയ്യാൻ കഴിയാത്തപ്പോൾ, ഓർമകളിലൂടെ ജീവിക്കുന്നു. അതുകൊണ്ടാണ് ഓർമകൾ പ്രത്യേകമായിരിക്കുന്നത് എന്നുമാണ് ഫോട്ടോ പങ്കുവെച്ച് കനിഹ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ ഗിറ്റാര്‍ വായിക്കാൻ പഠിക്കുന്ന വീഡിയോ കനിഹ ഷെയര്‍ ചെയ്‍തിരുന്നു.

ജീവിതത്തില്‍ പഠിക്കാൻ കഴിയുന്നതൊക്കെ പഠിക്കാൻ ശ്രമിക്കുക എന്നായിരുന്നു കനിഹ ഓര്‍മിപ്പിച്ചത്.