തെന്നിന്ത്യയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നടിയാണ് ഖുശ്‍ബു. സിനിമയില്‍ നിന്ന് മാറി രാഷ്‍ട്രീയത്തിലേക്ക് എത്തിയപ്പോഴും ഖുശ്‍ബുവിന് ആരാധകര്‍ കുറഞ്ഞിട്ടില്ല. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. കുട്ടിക്കാലത്തെ തന്റെ ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന തന്റെ കയ്യിലുള്ള ഒരേയൊരു ഫോട്ടോ എന്നാണ ഖുശ്‍ബു എഴുതിയിരിക്കുന്നത്. ആരാധകര്‍ കാണാത്ത ഒരു അപൂര്‍വ ഫോട്ടോയായിരിക്കും ഇത്. ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുമുണ്ട്.  ചെറുപ്പകാലത്തെ മറ്റൊരു ഫോട്ടോ കഴിഞ്ഞ ദിവസം ഖുശ്‍ബു ഷെയര്‍ ചെയ്‍തിരുന്നു. അതുപക്ഷേ കുറച്ച് കൂടി മുതിര്‍ന്നപ്പോഴുള്ള കാലത്തേതാണ്. ആര്‍ത്ത് ചിരിക്കുന്ന ഫോട്ടോയായിരുന്നു അത്. ഏതൊരു ചെറുപ്പക്കാരിയെപ്പോലെയും കുസൃതിക്കാരിയായിരുന്നു ഞാനും. തന്റെ ഉള്ളിലെ കുട്ടി ഇന്നും ഉണ്ടെന്നതില്‍ സന്തോഷമുണ്ടെന്നും ഖുശ്‍ബു എഴുതിയിരിക്കുന്നു.