Asianet News MalayalamAsianet News Malayalam

'ഇവിടേക്ക് തിരിച്ചുപോകാൻ കഴിഞ്ഞിരുന്നെങ്കില്‍', ഫോട്ടോയുമായി ഖുശ്‍ബു

ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിക്ക് ഒപ്പമുള്ള ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Artist Khushbu share her photo
Author
Thiruvananthapuram, First Published Aug 14, 2020, 4:44 PM IST

ഒരുകാലത്ത് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഇന്ന് കോണ്‍ഗ്രസ് നേതാവ് കൂടിയായ ഖുശ്‍ബു. ഭര്‍ത്താവിനൊപ്പമുള്ള ഒരു ഫോട്ടോ ഖുശ്‍ബു ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിക്ക് ഒപ്പമുള്ള ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇവിടേക്ക് തിരിച്ചുപോകാൻ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ക്യാപ്ഷനായി എഴുതി മൗറിഷ്യസില്‍ നിന്നുള്ള ഫോട്ടോയാണ് ഖുശ്‍ബു ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.  ഭര്‍ത്താവ് സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോകള്‍ കൗതുകപരമായ ക്യാപ്ഷനോടെ മുമ്പും ഖുശ്‍ബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ ഖുശ്‍ബു നേര്‍ന്നതും വേറിട്ട രീതിയിലായിരുന്നു. ഇരുപത് വര്‍ഷങ്ങളായി ഒന്നും മാറിയിട്ടില്ല. ഇന്നും ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. അതാണ് നിങ്ങള്‍. എന്റെ കരുത്തിന് വിവാഹ വാര്‍ഷികാശംസകള്‍ എന്ന് ആയിരുന്നു ഖുശ്‍ബു എഴുതിയത്. അവന്തികയും അനന്തിതയും എന്ന രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. തന്റെ ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സി ഖുശ്‍ബുവിനോടുള്ള പ്രണയം തുറന്നുപറഞ്ഞത്. 2000 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായി.

Follow Us:
Download App:
  • android
  • ios