തെന്നിന്ത്യയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ഖുശ്ബു. രാഷ്‍ട്രീയത്തിലേക്ക് എത്തിയിട്ടും ഖുശ്‍ബുവിന് ആരാധകര്‍ കുറവൊന്നുമില്ല. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഖുശ്‍ബുവിന്റെ ഫോട്ടോ ചര്‍ച്ചയാകുകയാണ്. ഖുശ്‍ബു തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ജന്മദിനത്തില്‍ എടുത്ത ഫോട്ടോയാണ് ഇത്.

ഇത് കഴിഞ്ഞ വര്‍ഷത്തെ ഫോട്ടോയാണ്. സെപ്റ്റംബര്‍ 29ന് എന്റെ ജന്മദിനത്തിലേത്. കുടുംബം അര്‍ദ്ധ രാത്രിയില്‍ എഴുന്നേറ്റ് എനിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നു. എല്ലാ കാര്യങ്ങള്‍ കൊണ്ടും ഇത് പ്രത്യേകതയുള്ളതാണ്, എന്റെ അമ്പതാം ജന്മദിനം.  ആഘോഷങ്ങളൊന്നുമില്ലെങ്കിലും സ്‍നേഹം നിറഞ്ഞതായിരുന്നുവെന്ന് ഖുശ്‍ബു എഴുതുന്നു. ഖുശ്ബു തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒട്ടേറെ പേര്‍ ഖുശ്ബുവിന് ആശംസകള്‍ നേരുന്നു.

സംവിധായകനും നടനുമായ സുന്ദര്‍ സിയാണ് ഖുശ്‍ബുവിന്റെ ഭര്‍ത്താവ്.

ജീവിതത്തിലെ തന്റെ യഥാര്‍ഥ ഹീറോയെന്നാണ് ഖുശ്‍ബു ഭര്‍ത്താവ് സുന്ദര്‍ സിയെ വിശേഷിപ്പിച്ചത്.