ഖുശ്‍ബു പങ്കുവെച്ച ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മഴ, ചായ, ജോണ്‍സണ്‍ മാഷ്, ആഹാ അന്തസ് എന്ന ഡയലോഗ് ഇന്ന് മലയാളികള്‍ ഏറ്റുപറയുന്നതാണ്. ഒരു യമണ്ടൻ ഒരു പ്രേമ കഥ എന്ന സിനിമയിലെ ഡയലോഗാണ് ഇത്. ദുല്‍ഖര്‍ ആയിരുന്നു ഈ ഡയലോഗ് പറഞ്ഞത്. ഇപോഴിതാ ഇതിന് സമാനമായി മറ്റൊരു ഡയലോഗുമായി ഖുശ്‍ബു പങ്കുവെച്ച ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

View post on Instagram

മലയാളികള്‍ക്ക് മാത്രമല്ല തമിഴ്‍നാട്ടുകാര്‍ക്കും മഴ നൊസ്റ്റാള്‍ജിയ ആണ്. അതാണ് ഖുശ്‍ബു ക്യാപ്ഷനിലൂടെ പറയുന്നത്. മഴ, ഇളയരാജ മെലഡീസ് എന്നാണ് ഖുശ്‍ബു പറയുന്നത്. കാറില്‍ ഇരിക്കുന്ന ഫോട്ടോയാണ് ഖുശ്‍ബു പങ്കുവെച്ചിരിക്കുന്നത്.

തെന്നിന്ത്യയില്‍ ഒരുകാലത്ത് തിളങ്ങിനിന്ന നടി ഖുശ്‍ബു ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോ പലപ്പോഴും ഷെയര്‍ ചെയ്യാറുണ്ട്.

അവന്തിക, അനന്തിക എന്നീ രണ്ട് മക്കളാണ് ഖുശ്‍ബു-സുന്ദര്‍ സി ദമ്പതിമാര്‍ക്കുള്ളത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.