മകള്‍ ഹൻസികയുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കൃഷ്‍ണകുമാര്‍.

വാര്‍ത്ത അവതാരകനായി വന്ന് നടനായി ശ്രദ്ധ നേടിയ താരമാണ് കൃഷ്‍ണകുമാര്‍. കൃഷ്‍ണകുമാറിന്റെ മകള്‍ അഹാന കൃഷ്‍ണകുമാറും നടിയെന്ന നിലയില്‍ ശ്രദ്ധേയയാണ്. ഇവരുടെയൊക്കെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അഹാന കൃഷ്‍ണകുമാറിന്റെ കുട്ടിക്കാലത്തെ ഫോട്ടോ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇപ്പോള്‍ മകള്‍ ഹൻസിക കൃഷ്‍ണകുമാറിന്റെ ഫോട്ടോയാണ് കൃഷ്‍ണകുമാര്‍ പങ്കുവച്ചിരിക്കുന്നത്.

ഹൻസികയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് കൃഷ്‍ണകുമാര്‍ പങ്കുവച്ചിരിക്കുന്നത്. ഡാര്‍ലിംഗ് ഹൻസു എന്നാണ് കൃഷ്‍ണകുമാര്‍ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നതും. അഹാന കൃഷ്‍ണകുമാര്‍, ദിയ കൃഷ്‍ണകുമാര്‍, ഇഷാനി കൃഷ്‍ണകുമാര്‍, ഹൻസിക കൃഷ്‍ണകുമാര്‍ എന്നിവര്‍ ആണ് കൃഷ്‍ണകുമാറിന്റെ മക്കള്‍. ദിയ കൃഷ്‍ണകുമാര്‍ അടുത്തിടെ കൃഷ്‍ണകുമാറിനൊപ്പം തന്നെ വീഡിയോയിലൂടെ ഒരു ചിരിരംഗം പുനരാവിഷ്‍കരിച്ച് ശ്രദ്ധേയയായിരുന്നു. ഇഷാനി കൃഷ്‍ണകുമാര്‍ അമ്മ സിന്ധു കൃഷ്‍ണകുമാറിന്റെ പഴയ ഫോട്ടോ റിക്രിയേറ്റ് ചെയ്‍തിരുന്നു.