റമ്പൂട്ടാൻ കാലമാകുന്നുവെന്ന് ഓര്‍മ്മിപ്പിച്ച് ഫോട്ടോയുമായി കൃഷ്‍ണകുമാര്‍.

വാര്‍ത്ത അവതാരകനായി വന്ന് അഭിനേതാവായി ശ്രദ്ധേയനായ നടനാണ് കൃഷ്‍ണകുമാര്‍. ക്യാരക്ടര്‍ റോളുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറി. കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറുകയും ചെയ്യാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് വിശേഷങ്ങള്‍ പങ്കുവെച്ച് കൃഷ്‍ണകുമാര്‍ രംഗത്ത് എത്താറുമുണ്ട്. ഇപ്പോഴിതാ റമ്പൂട്ടാൻ കാലത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് കൃഷ്‍ണകുമാര്‍.

കൃഷ്‍ണകുമാര്‍ 2011ല്‍ എടുത്ത ഒരു ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. റമ്പൂട്ടാൻ പഴം നോക്കുന്ന ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. വീണ്ടും റമ്പൂട്ടാൻ സീസണ്‍ ആയെന്ന് കൃഷ്‍ണകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു. ജൂണ്‍ പകുതിയോടെ പൂന്തോട്ടത്തിലെ റമ്പൂട്ടാൻ വിളവെടുപ്പ് നടത്താമെന്നാണ് കരുതുന്നത് എന്നും കൃഷ്‍ണകുമാര്‍ പറയുന്നു. ഫോട്ടോയ്‍ക്ക് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.