മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കൃഷ്‍ണകുമാര്‍. വാര്‍ത്ത അവതാരകനായി വന്ന് നടനായി ശ്രദ്ധേ നേടിയ കലാകാരൻ. കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഒരു ആഗ്രഹം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്‍ണകുമാര്‍. തന്റെ പുതിയ ലുക്കിലെ ഫോട്ടോ ഷെയര്‍ ചെയ്‍ത് അതുപോലെ ഒരു കഥാപാത്രമായി എത്തണം എന്നാണ് കൃഷ്‍ണകുമാര്‍ പറയുന്നത്.

വളരെ അപൂര്‍വമായിട്ട് മാത്രമേ താടി വളരാറുള്ളൂ. ഇത്തരം ലുക്കുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ടെന്നും കൃഷ്‍ണകുമാര്‍ പറയുന്നു. ഒട്ടേറെ ആരാധകരും കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.  എപ്പോള്‍ വേണമെങ്കിലും എന്തുവേണമെങ്കിലും സംഭവിക്കാമെന്നും കൃഷ്‍ണകുമാര്‍ പറയുന്നു. തമാശപോലെയാണ് പറയുന്നത് എങ്കിലും കൃഷ്‍ണകുമാറിനെ ഇങ്ങനെ താടിവളര്‍ന്ന് കഥാപാത്രമായി കണ്ടത് ഓര്‍മ്മയില്ലെന്നാണ് പ്രേക്ഷകരും പറയുന്നത്.