ഇനിയെന്നാണ് തിയറ്ററുകളില്‍ പോയി ഒരു സിനിമ കാണുക?. സിനിമ ആരാധകരായ പ്രേക്ഷകര്‍ ഓരോരുത്തരും ചോദിക്കുന്ന ചോദ്യമാകും അത്. കൊവിഡ് ഉണ്ടാക്കിയ ബുദ്ധിമുട്ട് എല്ലാ മേഖലയിലെയും ആള്‍ക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ക്ക് നേരത്തെ കേരളത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്തായാലും എല്ലാവരും ഒരുമിച്ച് എന്നാണ് സിനിമ തിയറ്ററില്‍ കാണാനാകുകയെന്ന് ചോദിച്ച് കുടുംബഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് നടൻ കൃഷ്‍ണകുമാര്‍.

നടി അഹാന കൃഷ്‍ണകുമാര്‍ ഉള്‍പ്പെടുന്നതാണ് സിന്ധു കൃഷ്‍ണകുമാര്‍- കൃഷ്‍ണകുമാര്‍ ദമ്പതികളുടെ കുടുംബം. തിയറ്ററില്‍ പോയി സിനിമ കാണുമ്പോഴെടുത്ത ഫോട്ടോയാണ് കൃഷ്‍ണകുമാര്‍ ഇപ്പോള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അഹാന കൃഷ്‍ണകുമാറിന് പുറമെ ദിയ കൃഷ്‍ണകുമാര്‍,  ഇഷാനി കൃഷ്‍ണകുമാര്‍, ഹൻസിക  കൃഷ്‍ണകുമാര്‍ എന്നിവരാണ് സിന്ധു കൃഷ്‍ണകുമാര്‍- കൃഷ്‍ണകുമാര്‍ ദമ്പതികളുടെ കുടുംബം. ഇവരുടെ കുസൃതികളൊക്കെ സ്വന്തമെന്ന പോലെ പരിചിതമാണ് മലയാളി പ്രേക്ഷകര്‍ക്ക്.