വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് കൃഷ്‍ണശങ്കര്‍.

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് കൃഷ്‍ണശങ്കര്‍. നേരം എന്ന ആദ്യ സിനിമയിലൂടെ തന്നെ കൃഷ്‍ണശങ്കര്‍ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്‍തു കൃഷ്‍ണശങ്കര്‍. ഇപോഴിതാ കൃഷ്‍ണശങ്കറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കൃഷ്‍ണശങ്കര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള കൃഷ്‍ണശങ്കറിന്റെ ഫോട്ടോയാണ് ഇത്.

വിവാഹ വാര്‍ഷിക ആശംസകള്‍ നേരുകയാണ് കൃഷ്‍ണശങ്കര്‍. ഒമ്പതാം വിവാഹവാര്‍ഷികം നേരുന്നു ഞങ്ങള്‍ക്ക് എന്നാണ് കൃഷ്‍ണശങ്കര്‍ എഴുതിയിരിക്കുന്നത്. നീനയാണ് കൃഷ്‍ണശങ്കറിന്റെ ഭാര്യ. ഓം കൃഷ്‍ണ, വസുധ ലക്ഷ്‍മി എന്നിവരാണ് നീന- കൃഷ്‍ണശങ്കര്‍ ദമ്പതിമാരുടെ മക്കള്‍. തന്റെ ഫോട്ടോ കൃഷ്‍ണശങ്കര്‍ തന്നെ ഷെയര്‍ ചെയ്‍തിരിക്കുന്നു. നിന്റെ പേരിൽ എന്റെ പേര് ചേർത്ത് വച്ചിട്ടിന്നേക്ക് ഒമ്പത് വർഷം എന്നാണ് കൃഷ്‍ണശങ്കര്‍ എഴുതിയിരിക്കുന്നത്.

പ്രേമം എന്ന സിനിമയിലും കൃഷ്‍ണശങ്കര്‍ തിളങ്ങിയിരുന്നു.

മണിയറയിലെ അശോകൻ എന്ന സിനിമയിലെ കൃഷ്‍ണശങ്കറിന്റെ കഥാപാത്രവും ശ്രദ്ധിക്കപെട്ടു.