മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചോക്കോ ബോബൻ. ആരാധകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍  അറിയിക്കാറുണ്ട് കുഞ്ചാക്കോ ബോബൻ. കുഞ്ചോക്കോ ബോബന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മകൻ ഇസഹാക്കിന്റെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ജനലരികില്‍ നില്‍ക്കുകയാണ് കുഞ്ചാക്കോ ബോബന്റെ മകൻ. റെയിൻബോ ബോയി എന്നാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമായിരുന്നു കുഞ്ചാക്കോ ബോബൻ - പ്രിയ ദമ്പതിമാര്‍ക്ക് ഒരു മകൻ പിറന്നത്. അതുകൊണ്ടുതന്നെ കുഞ്ചാക്കോ ബോബന്റെ മകന്റെ വിശേഷങ്ങള്‍ക്കായി ആരാധകരും കാത്തുനില്‍ക്കാറുണ്ട്.