മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലെന. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. ലെനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ലെനയുടെ പുതിയ ഫോട്ടോയും കുറിപ്പുമാണ് ചര്‍ച്ചയാകുന്നത്. ലെന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ബര്‍മിംഗ്‍ഹാമില്‍ ആണ് ഇപ്പോള്‍ ലെന ഉള്ളത്.

ഫുട്‍പ്രിന്റ്‍സ് ഓണ്‍ വാട്ടര്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ലെന. ഇംഗ്ലീഷ് സിനിമയാണ് ഇത്. ബര്‍മിംഗ്‍ഹാമില്‍ ചിത്രീകരണം തുടരുന്നുവെന്നാണ് ലെന പറയുന്നത്. എന്തൊക്കെയുണ്ട്? ഞാൻ ഒഴുക്കിനൊപ്പം പോയി അതിനെ സ്നേഹിക്കുന്നു. ഓരോ മിനിറ്റിലും പദ്ധതികൾ മാറുന്നു. എന്റെ ലണ്ടൻ യാത്ര ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാണ്. ബർമിംഗ്ഹാമിൽ ചിത്രീകരണം തുടരുന്നു, ഒരു സർപ്രൈസ് വരുന്നു നാളെ എന്നാണ് ലെന എഴുതിയിരിക്കുന്നത്.

നിമിഷ സജയൻ ആണ് സിനിമയില്‍ നായികയായി അഭിനയിക്കുന്നത്.

നഥാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.