ജീവിതം മാറ്റിമറിച്ച തീരുമാനത്തെ കുറിച്ച് ലെന.

മലയാളത്തില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലെന. നായികയായും സഹ നടിയായും തിളങ്ങിയിട്ടുണ്ട് ലെന. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് ലെന. ഇപ്പോഴിതാ ജീവിതത്തിലെ മികച്ച ഒരു തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലെന.

സാമൂഹ്യമാധ്യമത്തിലൂടെയാണ് ലെന തന്റെ ജീവിതത്തിലെ നിര്‍ണായകമായ തീരുമാനത്തെ കുറിച്ച് പറയുന്നത്. നിങ്ങളുടെ ജീവിതം മികച്ചതാക്കിയ ഒരു തീരുമാനം എന്താണെന്ന് പറയാനായിരുന്നു ലെന ആവശ്യപ്പെട്ടത്. രണ്ടാം ഭാവം കഴിഞ്ഞ് ഉന്നതപഠനത്തിന് പോകാനുള്ള തന്റെ തീരുമാനം ജീവിതം മാറ്റുന്ന ഒന്നായിരുന്നു എന്നാണ് ലെന പറയുന്നത്. അതിനാലാണ് തന്റെ ജീവിതം എല്ലാവിധത്തിലും മികച്ചതായത് എന്ന് ലെന പറയുന്നു.

സാജൻ ബേക്കറി സിൻസ് 1962 ആണ് ലെന മുഖ്യ കഥാപാത്രങ്ങളില്‍ ഒന്നായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

സ്‍നേഹം എന്ന സിനിമയിലൂടെ 1962ലാണ് ലെന ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.