Asianet News MalayalamAsianet News Malayalam

ഡിഎസ്എല്‍ആര്‍ കൊണ്ടെടുത്ത സെല്‍ഫി, നിക്ക് ഊട്ടിനൊപ്പം മമ്മൂട്ടി

ലോക പ്രശസ്‍ത ഫോട്ടോഗ്രാഫര്‍ നിക്ക് ഊട്ടിനൊപ്പമുള്ള ഫോട്ടോയുമായി മമ്മൂട്ടി.

Artist Mammootty share his photo
Author
THIRUVANANTHAPURAM, First Published Aug 27, 2020, 6:24 PM IST

ഫോട്ടോഗ്രാഫിയിലും താല്‍പര്യം കാട്ടുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ ഡിഎസ്എല്‍ആര്‍ കൊണ്ടെടുത്ത ഒരു സെല്‍ഫിയെന്ന് പറഞ്ഞ് മമ്മൂട്ടി ഷെയര്‍ ചെയ്‍ത ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ലോക പ്രശസ്‍ത ഫോട്ടോഗ്രാഫറായ നിക്ക് ഊട്ട് ഒപ്പമുള്ളതാണ് ഫോട്ടോ. എപ്പോള്‍ എടുത്തതാണ് ഫോട്ടോ എന്ന് മമ്മൂട്ടി പറഞ്ഞിട്ടില്ല. എന്തായാലും മമ്മൂട്ടിയെ അഭിനന്ദിച്ച് ഒട്ടേറെ ആരാധകരാണ് രംഗത്ത് എത്തിയിരിക്കുന്നത്.  യുദ്ധ ഭീകരതയുടെ അവിസ്‍മരണീയ ചരിത്രം പകര്‍ത്തിയ നിക്ക് ഊട്ടിന് കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ്  ലഭിച്ചിരുന്നു. വിയറ്റ്‌നാമില്‍ അമേരിക്ക നടത്തിയ കിരാത കൂട്ടക്കൊലയുടെ പ്രതീകമായി മാറിയ ദ ടെറര്‍ ഓഫ് വാര്‍ എന്ന ചിത്രം 1972 ജൂണ്‍ എട്ടിനാണ് പ്രസിദ്ധീകരിച്ചത്.  നാപാം ബോംബ് വീണ് ശരീരം പൊളളിക്കരിഞ്ഞ നഗ്നയായ പെണ്‍കുട്ടി നിലവിളിച്ച് ഓടുന്ന ചിത്രം സാമ്രാജ്യ വിരുദ്ധതയുടെയും യുദ്ധ ഭീകരതയുടെയും പ്രതീകമായി ഇന്ന് ലോക ശ്രദ്ധ നേടുന്നു.  ചിത്രം പകര്‍ത്തിയ നിക്ക് ഊട്ട് തന്റെ കര്‍ത്തവ്യ നിര്‍വഹണത്തോടൊപ്പം തന്നെ പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച്  വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്‍തിരുന്നു.

Follow Us:
Download App:
  • android
  • ios