സ്വന്തം തോട്ടത്തില്‍ നട്ടുവളര്‍ത്തിയ സസ്യത്തിന്റെ പഴം വിളവെടുത്തതിന്റെ ചിത്രവുമായി മമ്മൂട്ടി. സണ്‍ഡ്രോപ് എന്ന പഴമാണ് മമ്മൂട്ടിയുടെ തോട്ടത്തില്‍ വിളഞ്ഞത്.

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ മകള്‍ സുറുമി സമ്മാനിച്ച കേക്കിലും സണ്‍ഡ്രോപ് പഴങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. കേരളത്തില്‍ വളര്‍ത്തുന്ന പുതുതലമുറ പഴവര്‍ഗങ്ങളില്‍ ഒന്നാണ് ഇത്. ഒട്ടേറെപേരാണ് മമ്മൂട്ടി ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചെടിക്ക് മുന്നില്‍ നിന്നുള്ളതും പഴത്തിന്റെയും ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രകൃതിയോടും കരുതലുള്ള നടനാണ് മമ്മൂട്ടി. കൃഷിയിലുള്ള താല്‍പര്യവും മമ്മൂട്ടി മുമ്പ് പങ്കുവെച്ചിട്ടുണ്ട്.