മമ്മൂട്ടി വേറിട്ട വേഷത്തില്‍ എത്തുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ചര്‍ച്ചയാകുന്നത്. മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് പോസ്റ്ററിന്റെ ആകര്‍ഷണം.

മഞ്‍ജു വാര്യര്‍ ആണ് ദ പ്രീസ്റ്റില്‍ നായികയാകുന്നത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായി എത്തുന്നത്. കരുത്തുറ്റ കഥാപാത്രം തന്നെയാകും ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കും. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കൊവിഡ് സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചിരുന്നു. സിനിമ ഉടൻ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ജോഫിൻ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ പ്രീസ്റ്റ്.

ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.