പി ബാലചന്ദ്രന്റെ മരണത്തില്‍ വൈകാരികമായി പ്രതികരിച്ച് മമ്മൂട്ടി.

ഒരുപാട് പേരെ സങ്കടപ്പെടുത്തിയാണ് ഇന്ന് പി ബാലചന്ദ്രൻ വിടവാങ്ങിയിരിക്കുന്നത്. പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്തരിച്ചത്. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു പി ബാലചന്ദ്രൻ. പി ബാലചന്ദ്രന് മമ്മൂട്ടി ആദരാഞ്‍ജലികള്‍ അര്‍പ്പിച്ചു. മമ്മൂട്ടി പി ബാലചന്ദ്രന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി എന്നാണ് മമ്മൂട്ടി എഴുതിയിരിക്കുന്നത്.

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ വണ്‍ എന്ന സിനിമയിലും പി ബാലചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. പ്രതിപക്ഷ എംഎല്‍എ ആയ ആറ്റിങ്ങല്‍ മധുസൂദനൻ ആയിട്ടായിരുന്നു പി ബാലചന്ദ്രൻ അഭിനയിച്ചത്. വളരെ വൈകാരികമായിട്ടാണ് പി ബാലചന്ദ്രന്റെ മരണത്തില്‍ മമ്മൂട്ടി പ്രതികരിച്ചതും. താൻ നായകനായ സിനിമയ്‍ക്ക് തിരക്കഥ എഴുതിയിട്ടില്ലെങ്കിലും ഒട്ടേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച പി ബാലചന്ദ്രന്റെ മരണം വളരെ ദുഃഖിപ്പിക്കുന്നുവെന്നാണ് മമ്മൂട്ടി എഴുതിയിരിക്കുന്നത്. പി ബാലചന്ദ്രന്റെ ഫോട്ടോയും മമ്മൂട്ടി ഷെയര്‍ ചെയ്‍തിരിക്കുന്നു. മമ്മൂട്ടിയുടെ വിഷമം മനസിലാകുന്നുവെന്നാണ് എല്ലാവരും കമന്റുകള്‍ എഴുതിയിരിക്കുന്നത്.

കലാരംഗത്തെ സംഭാവനയ്‍ക്ക് പി ബാലചന്ദ്രന് ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

 കേരള സാഹിത്യ അക്കാദമി അവാർഡ്, കേരളസംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 1989, 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡ്, 2011 ലെ കേരള ചലച്ചിത്ര അവാർഡ് എന്നിവയാണ് പി ബാലചന്ദ്രന് ലഭിച്ച പ്രധാന അവാര്‍ഡുകള്‍.