ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രമായാണ് മാമുക്കോയ എത്തുന്നത്. 

ടൻ മാമുക്കോയ പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വചിത്രം 'ജനാസ'യുടെ ട്രെയിലർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിന് മുന്നോടിയാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്. നവാഗതനായ കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രമായാണ് മാമുക്കോയ എത്തുന്നത്. 

സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍, ആമിര്‍ഷ മുഹമ്മദ്, ഷാജി കല്‍പ്പറ്റ, മാരാര്‍ മംഗലത്ത്, സിന്‍സി, മയൂഖ, മെഹ്രിന്‍, നിവേദ് സൈലേഷ്, റാമിന്‍ മുഹമ്മദ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. 

എല്‍. ബി. എന്റര്‍ടൈന്‍മെന്റ്‌സിനൊപ്പം ഡ്രീം മേക്കേഴ്സ് ക്ലബ്ബിന്റെ ബാനറില്‍ കിരണ്‍ കാബ്രത്ത്, സജിന്‍ വെന്നര്‍വീട്ടില്‍, റിയാസ് വയനാട്, ഘനശ്യാം, സിജില്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇബിലീസ്, കള തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഡോണ്‍ വിന്‍സെന്റാണ് സംഗീത സംവിധായകന്‍. എഡിറ്റിംഗും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് ഘനശ്യാമാണ്. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona