മഞ്‍ജരിയുടെ ഒരു ഇൻസ്റ്റാഗ്രാം റീലാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്‍ജരി. അടുത്തിടെ സാമൂഹ്യമാധ്യമത്തിലും മഞ്‍ജരി സജീവമായി ഇടപെടാറുണ്ട്. മഞ്‍ജരിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മഞ്‍ജരിയുടെ ഒരു ഇൻസ്റ്റാഗ്രാം റീലാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

ഓണാഘോഷത്തിന്റെ വീഡിയോ ആണ് മഞ്‍ജരി തന്റെ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിഭവനിലെ കുട്ടികളാണ് മഞ്‍ജരിക്കൊപ്പമുള്ളത് എന്നതാണ് പ്രത്യേകത. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് കുട്ടികള്‍ എന്നാണ് ഓണം ആഘോഷിക്കുന്ന വീഡിയോയ്‍ക്ക് മഞ്‍ജരി ക്യാപ്ഷൻ എഴുതിയിരിക്കുന്നതും.

മഞ്‍ജരി തന്റെ ഫോട്ടോകളും സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു.

മകള്‍‌ക്ക് എന്ന സിനിമയിലെ മുകിലിൻ മകളെ എന്ന ഗാനത്തിന് ആണ് മഞ്‍ജരിക്ക് ആദ്യമായി സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലെ മുള്ളുള്ള മുരിക്കിൻമേല്‍ എന്ന സിനിമയിലെ ഗാനത്തിന് 2008ലും മഞ്‍ജരി മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന സിനിമയിലൂടെ മഞ്‍ജരി സിനിമ ഗായികയാകുന്നത്. ഇളയരാജയുടെ സംഗീതമായിരുന്നു.