ai Dhanshika reveals shocking incident happened in set. കേരളത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് മദ്യപിച്ച് ഫോട്ടോയെടുക്കാൻ വന്നയാളെയും പിന്നീട് അയാൾ കൂട്ടിക്കൊണ്ടുവന്ന ഏഴംഗ സംഘത്തെയും നേരിട്ടതായി നടി സായ് ധൻഷിക വെളിപ്പെടുത്തി. S
ഷൂട്ടിങ്ങ് സെറ്റിൽ വച്ചുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് തമിഴ് താരം സായ് ധൻഷിക. ഷൂട്ടിനിടയിൽ ഒരാൾ തന്റെ കൂടെ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് വരികയും, അയാൾ മദ്യപിച്ചത് കൊണ്ട് തന്നെ ഫോട്ടോ എടുക്കാൻ താൻ അനുവാദം നൽകിയില്ലെന്നും സായ് ധൻഷിക പറയുന്നു. എന്നാൽ പ്രശ്നമുണ്ടാക്കിയപ്പോൾ അയാൾക്ക് നല്ല തല്ല് കൊടുത്തുവിട്ടുവെന്നും സായ് ധൻഷിക പറയുന്നു.
"കേരളത്തില്‍ വച്ചുള്ള ഒരു ഷൂട്ടായിരുന്നു അത്. ഷൂട്ട് ബ്രേക്ക് പറഞ്ഞപ്പോള്‍ ഞാന്‍ കാരവാനിലേക്ക് പോയി. എന്റെ കെയര്‍ടേക്കറും ഉണ്ടായിരുന്നു. അവിടെ ഒരാള്‍ ഫോട്ടോ എടുക്കണം എന്നും പറഞ്ഞു വന്നു, അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ട്, ഫോട്ടോ എടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ അവിടെ പ്രശ്‌നമുണ്ടാക്കി. പിന്നെ ഒന്നും നോക്കിയില്ല, അയാള്‍ക്ക് നല്ല തല്ല് കൊടുത്തു വിട്ടു. ആ സംഭവം കഴിഞ്ഞ്, അയാള്‍ അതുവഴി അങ്ങ് പോയി. ഞാന്‍ കാരവാനിലും കയറി." സായ് ധൻഷിക പറയുന്നു.
‘പിന്നെ അവിടെ വലിയ ഫൈറ്റായിരുന്നു’
"പിന്നെ പുറത്തിറങ്ങുമ്പോള്‍ അയാളൊരു ഏഴ് പേരെയും കൂട്ടിയാണ് വന്നത്. പിന്നെ അവിടെ വലിയ ഫൈറ്റായിരുന്നു. ഞാന്‍ പഠിച്ച ആയോഘനകലകള്‍ വേണ്ടിടത്ത് പ്രയോഗിക്കാം എന്നാണല്ലോ. അത് സേഫ്റ്റിയാണ്. അവസാനം സംവിധായകനും നായകനും എല്ലാം ചേര്‍ന്ന് എന്നെ പിടിച്ചുവയ്ക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറിയില്ല. എന്റെ കൂടെയുള്ള ആളെ ഉപദ്രവിച്ചാല്‍ നോക്കി നില്‍ക്കാന്‍ എനിക്ക് പറ്റില്ല." സായ് ധൻഷിക കൂട്ടിച്ചേർത്തു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു സായ് ധൻഷികയുടെ പ്രതികരണം.
അതേസമയം തമിഴ് താരം വിശാലമായി സായ് ധൻഷികയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. തമിഴ് സിനിമ സംഘടനയായ നടികർ സംഘത്തിന്റെ പുതിയ ബിൽഡിങ്ങിന്റെ ജോലികൾ പൂർത്തിയായി കഴിഞ്ഞാൽ തങ്ങളുടെ വിവാഹം ഉണ്ടാവുമെന്നാണ് സായ് ധൻഷിക കഴിഞ്ഞ ദിവസം പറഞ്ഞത്.



