കുട്ടിത്താരമായി എത്തി നായികയായി ഒട്ടേറെ സിനിമകളില്‍ തിളങ്ങിയ താരമാണ് മീന. ഇപ്പോഴിതാ ചെറുപ്പകാലത്ത് രജനികാന്തിന് ഒപ്പം അഭിനയിച്ചതിന്റെ ഓര്‍മയുമായി മീന രംഗത്ത് എത്തിയിരിക്കുന്നു.

അൻപുള്ള രജനികാന്ത് എന്ന സിനിമയിലാണ് മീന അഭിനയിച്ചത്. റോസി എന്ന കഥാപാത്രമായാണ് മീന ചിത്രത്തില്‍ അഭിനയിച്ചത്. രജനികാന്ത് താൻ ആയി തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. കെ നട്‍രാജ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രജനികാന്തിന് ഒപം അഭിനയിക്കുന്നതിന് മുന്നേ തന്നെ മീന തിരക്കുള്ള കുടിതാരമായിരുന്നു. അൻപുള്ള രജനികാന്ത് റിലീസ് ആയിട്ട് 36 വര്‍ഷമായിരിക്കുന്നുവെന്ന് മീന പറയുന്നു. ഏറെ പ്രോത്സാഹനവും പിന്തുണയും തന്നിരുന്നു രജനികാന്ത് എന്ന് മീന പറയുന്നു. റോസി എന്ന കഥാപാത്രം തനിക്ക് വളരെ പ്രിയപെടതാണ് എന്നും മീന പറയുന്നു. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍, രജനികാന്ത് നായകനാകുന്ന പുതിയ സിനിമയായ അണ്ണാത്തെയിലും മീന അഭിനയിക്കുന്നുണ്ട്.