മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത് മലയാളികളുടെ പ്രിയം നേടിയ നടി. മീനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മീനയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കൊവിഡ് പ്രോട്ടോകള്‍ സൂചിപ്പിക്കുന്നതാണ് മീനയുടെ ഫോട്ടോ.

പുതിയ എയര്‍പോര്‍ട് ലുക്ക് പരിചിതമാകുന്നു. പക്ഷേ എല്ലാം പഴയതുപോലെയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മീന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മോഹൻലാല്‍ നായകനായ ദൃശ്യം 2വിന് ആയിരുന്നു അടുത്തിടെ മീന കേരളത്തില്‍ എത്തിയത്. ദൃശ്യം ആദ്യ ഭാഗത്തിലും മീനയാണ് നായിക. സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന സിനിമയിലും മീനയാണ് നായിക.

കൊവിഡ് ടെസ്റ്റ് നടത്തിയാണ് മീന ദൃശ്യം 2വിനറെ ലൊക്കേഷനില്‍ എത്തിയത്.

മീനയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ദൃശ്യം 2.