മലയാളത്തില്‍ അടുത്തിട ഏറ്റവും ഹിറ്റായ ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയിലെ നായിക മീന ദൃശ്യം 2 തെലുങ്കില്‍ അഭിനയിക്കുന്നതിനെ കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പാണ് ഇപോള്‍ ചര്‍ച്ച. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെങ്കിടേഷ് ആണ് തെലുങ്കില്‍ ദൃശ്യം 2വില്‍ നായകനായി എത്തുന്നത്.

ഇന്ന് ഞാൻ അതേ രംഗത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഈ ദിവസം ഓർക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട രംഗങ്ങൾ ഒരിക്കൽ കൂടി ചെയ്യുമ്പോഴുള്ള മനോഹരമായ അനുഭവം എന്നാണ് മീന എഴുതിയിരിക്കുന്നത്. ഒട്ടേറെ കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. ലൂഡോ കളിക്കുന്ന ഒരു രംഗത്തിന്റെ ഫോട്ടോയാണ് ഇത്. മീന തന്നെയാണ് താൻ ഉള്‍പ്പടെയുള്ളവരുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും ഫോട്ടോയും വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

ജീത്തു ജോസഫ് തന്നെയാണ് തെലുങ്കിലും സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളത്തില്‍ നിന്ന് എസ്‍തറും തെലുങ്കില്‍ അഭിനയിക്കുന്നുണ്ട്.