മോഹൻലാല്‍ നായകനായ ഹിറ്റ് സിനിമയാണ് ദൃശ്യം 2. ആദ്യഭാഗം പോലെ തന്നെയാണ് രണ്ടാം ഭാഗവും വൻ ഹിറ്റായിരുന്നു. ജീത്തു ജോസഫ് തന്നെയായിരുന്നു സിനിമ സംവിധാനം ചെയ്‍തത്. ഇപോഴിതാ ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് സെറ്റില്‍ നിന്നുള്ള മീനയുടെയും നാദിയ മൊയ്‍തുവിന്റെയും ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെങ്കടേഷ് ആണ് ദൃശ്യം 2 തെലുങ്കിലും നായകൻ.

തെലുങ്കിലും മീന തന്നെയാണ് ജ്യോതി എന്ന നായികയായി എത്തുന്നത്. മലയാളത്തില്‍ ആശാ ശരത് അഭിനയിച്ച ഗീത പ്രഭാകര്‍ ഐപിഎസ് എന്ന കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് നദിയ മൊയ്‍തുവാണ്. തെലുങ്കില്‍ നായകനായി എത്തുന്നത് വെങ്കടേഷ് ആണ്. മലയാളത്തില്‍ റാണിയായി അഭിനയിച്ച  മീന നദിയ മൊയ്‍തുവിന്റെ കഴുത്തിന് പിടിക്കുന്ന ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ കമന്റുകളുമാണ് ഫോട്ടോയ്‍ക്ക് ലഭിക്കുന്നത്.

ജീത്തു ജോസഫ് തന്നെയാണ് തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്.

എസ്‍തറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.