മോഹൻലാലും മീനയും ഒന്നിച്ച സിനിമകള്‍ എന്നും വിജയമായി മാറാറുണ്ട്.

എണ്ണത്തില്‍ ഏറെയുണ്ട് മോഹൻലാല്‍- മീന ജോഡിയുടെ ഹിറ്റ് സിനിമകള്‍. ഏറ്റവും ഒടുവില്‍ മോഹൻലാലും മീനയും ഒന്നിച്ച് അഭിനയിച്ച ചിത്രം ദൃശ്യം 2വാണ്. ദൃശ്യം ഒന്നുപോലെ തന്നെ ദൃശ്യം 2വും വൻ ഹിറ്റായി. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാൻ താൻ വരുന്നുവെന്ന് അറിയിക്കുകയാണ് മീന.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

മോഹൻലാല്‍ നായകനായി ചിത്രീകരിക്കുന്ന പുതിയ സിനിമ ബ്രോ ഡാഡിയാണ്. ചിത്രത്തിലും പ്രധാന കഥാപാത്രമായി മീനയുണ്ട്. പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡി ടീം ഞാൻ ഇതാ വരുന്നൂവെന്ന് പറഞ്ഞ് മോഹൻലാലിനെയും പൃഥ്വിരാജിനെയും ടാഗ് ചെയ്‍ത് ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മീന.

ആന്റണി പെരുമ്പാവൂര്‍ ആണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്.

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ തന്നെ അഭിനയിക്കുന്ന സംവിധായകൻ പൃഥ്വിരാജിന്റെ ജോഡി. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.