വിവാഹ മോചന വാര്‍ത്തകളോട് പ്രതികരിച്ച് മേഘ്‍ന വിൻസെന്റ്. കഴിഞ്ഞുപോയ കാര്യത്തെ കുറിച്ച് നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നായിരുന്നു മേഘ്‍നയുടെ പ്രതികരണം. യൂട്യൂബില്‍ ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മേഘ്‍ന. കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് ടെൻഷനടിക്കാനില്ല. വിവാദങ്ങള്‍ വരുമ്പോള്‍ ആള്‍ക്കാര്‍ ചോദിക്കാറുണ്ട്. എന്നാല്‍ താൻ അതിനോടൊന്നും പ്രതികരിക്കാനില്ല എന്നായിരുന്നു പറഞ്ഞിരുന്നത് എന്നും മേഘ്‍ന അറിയിച്ചു.

വിവാഹ മോചനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ വന്നിരുന്നു. മേഘ്‍ന എന്താണ് ഇതെക്കുറിച്ച് പ്രതികരിക്കാത്തത് എന്താണ് എന്ന് ചോദിച്ചു. കുറെപേര്‍ ചോദിച്ചത് വിവാഹമോചനത്തെ കുറിച്ചാണ്. അത് അവസാനിച്ചു. കഴിഞ്ഞുപോയെ കാര്യത്തെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതേക്കുറിച്ച് കുറെ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി ഇതിനൊന്നും മറുപടി നല്‍കാത്തത് എന്തുകൊണ്ടാണ്, പ്രതികരിക്കാത്തത് എന്നെല്ലാം ചോദിക്കുന്നുണ്ട്. ഞാൻ എന്തിനാണ് ഇതിനൊക്കെ മറുപടി നല്‍കുന്നത്. ഒരു അഭിമുഖത്തില്‍ പോലും കമ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. കഴിഞ്ഞുപോയ കാര്യത്തെ കുറിച്ച് ടെൻഷൻ അടിക്കണ്ട എന്ന് തോന്നിയെന്നും മേഘ്‍ന വിൻസെന്റ് പറയുന്നു.