മലയാളികളുടെ സ്വന്തമാണ് മോഹൻലാല്‍ എന്നും. മോഹൻലാലിന്റെ ചെറുപ്പംമുതലുള്ള കാര്യങ്ങള്‍ ആരാധകര്‍ക്ക് പരിചിതമാണ്. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മോഹൻലാല്‍ ആരാധകര്‍ അദ്ദേഹത്തിന്റെ സഹോദരന്റെ ഫോട്ടോയാണ് ചര്‍ച്ചയാക്കുന്നത്. മോഹൻലാല്‍ ഫാൻസ് ക്ലബ് ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്ന് എടുത്ത ഫോട്ടോയാണ് ഇത് എന്ന് വ്യക്തമല്ല.

വിശ്വനാഥൻ നായര്‍ക്കും ശാന്തകുമാരിക്കും രണ്ട് മക്കളാണ് ഉണ്ടായിരുന്നത്. പ്യാരിലാലും മോഹൻലാലും. പ്യാരിലാല്‍ 2000തില്‍ മരിച്ചു. തന്റെ ജ്യേഷ്‍ഠനോട് വളരെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു മോഹൻലാല്‍. പ്യാരിലാലിനെ കുറിച്ച് പരിമിതമായി വിവരങ്ങള്‍ മാത്രമാണ് ഓണ്‍ലൈനില്‍ ലഭ്യമായുള്ളത്. എന്തായാലും ചേട്ടനൊപ്പമുളള മോഹൻലാലിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ജീത്തു ജോസഫിന്റെ സംവിധാനത്തിലാണ് മോഹൻലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സൂപ്പര്‍ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. ആദ്യഭാഗത്തിലുണ്ടായിരുന്ന മീനയടക്കമുള്ള മിക്കവരും രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.