മലയാളത്തിന്റെ പ്രിയതാരം മോഹൻലാല്‍ ഇപ്പോള്‍ പുതിയ ലുക്കിലാണ്. ആരെയും ആകര്‍ഷിക്കുന്ന മോഹൻലാലിന്റെ പുതിയ ലുക്ക് തന്നെയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയും.

ലോക്ക് ഡൗണ്‍ കാലത്ത് മോഹൻലാല്‍ ചെന്നൈയിലായിരുന്നു.  കൊവിഡ് കാലത്ത്  ആശ്വാസമാകാൻ മോഹൻലാല്‍ സുഹൃത്തുക്കളെയും വിളിക്കാറുണ്ടായിരുന്നു. തന്റെ അറുപതാം ജന്മദിനവും അപോഴായിരുന്നു ആഘോഷിച്ചത്. കുറെക്കാലത്തെ ചെന്നൈ വാസത്തിന് ശേഷം അടുത്തിടെയാണ് മോഹൻലാല്‍ കേരളത്തില്‍ തിരിച്ചെത്തിയത്.  ക്വാറന്റൈൻ കാലാവധിയും മോഹൻലാല്‍ പൂര്‍ത്തിയാക്കിയിരുന്നു. കലാരംഗത്ത് വീണ്ടും സജീവമാകുന്ന മോഹൻലാലിന്റെ താടി നീട്ടിയ പുതിയ ലുക്ക് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.