Asianet News MalayalamAsianet News Malayalam

രാപ്പകലില്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവർത്തിക്കുന്നവർ; ഡോക്ടേഴ്സ് ദിനത്തില്‍ മോഹന്‍ലാല്‍

നിര്‍ണയം കൂട്ടായ്മയിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചായിരുന്നു താരത്തിന്റെ കുറിപ്പ്.

artist mohanlal post about doctors day message
Author
Kochi, First Published Jul 1, 2021, 11:31 AM IST

ഡോക്ടേഴ്സ് ദിനത്തില്‍ സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍. ഏകദേശം 1500ഓളം ഡോക്ടര്‍മാരുടെ ജീവനാണ് ഈ കൊവിഡ് കാലത്ത് നഷ്ടപ്പെട്ടത്. അവരുടെ പ്രയത്‌നങ്ങള്‍ ഫലവത്താക്കാന്‍ എല്ലാവരോടും സാമൂഹ്യ അകലം പാലിക്കാനും വാക്‌സീന്‍ സ്വീകരിക്കാനും മോഹൻലാൽ ആവശ്യപ്പെടുന്നു. നിര്‍ണയം കൂട്ടായ്മയിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചായിരുന്നു താരത്തിന്റെ കുറിപ്പ്.

‘1500 ഓളം ഡോക്ടര്‍മാരുടെ ജീവനുകളാണ് ഈ കോറോണക്കാലത്ത് പൊലിഞ്ഞുപോയത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍. നിര്‍ണയം കൂട്ടായ്മയിലെ എന്റെ സഹോദരി സഹോദരന്മാര്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ DOCTOR’S DAY ആശംസകള്‍. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകിയും ,സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും കൃത്യമായി വാക്സിന്‍ സ്വീകരിച്ചും ഈ യത്‌നത്തില്‍ നമുക്കവരെ സഹായിക്കാം.’ എന്ന് മോഹൻലാൽ കുറിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios