മലയാളികളുടെ ആഘോഷമാണ് മോഹൻലാല്‍. ഇപ്പോഴിതാ ആരാധകര്‍ക്ക് ആഘോഷിക്കാനെന്നതു പോലെ കിടിലൻ ലുക്കിലുള്ള ഒരു ഫോട്ടോ മോഹൻലാല്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു.

നരച്ച താടിയോടെയുള്ള ഫോട്ടോയാണ് മോഹൻലാല്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  ക്യാപ്ഷൻ ഒന്നും എഴുതിയിട്ടില്ല. ഒരു തൊപ്പി വെച്ചിട്ടുണ്ട്. ഫോട്ടോ എന്തായാലും ആരാധകര്‍ ആഘോഷമാക്കുകയാണ്. ആയിരം കഥകളാണ് ആ കണ്ണുകള്‍ പറയുന്നത് എന്നാണ് ഒരു ആരാധകൻ എഴുതിയിരിക്കുന്നത്. ഒരു മുഖം ആയിരം ഭാവങ്ങള്‍ എന്ന് മറ്റൊരാള്‍ എഴുതിയിരിക്കുന്നു. വിൻസെന്റ് ഗോമസിന് 34 വയസായ കാര്യവും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ അറുപതാം ജന്മദിനത്തില്‍ ആയിരുന്നു നേരത്തെ ഇങ്ങനെ താടിവെച്ചുള്ള ഫോട്ടോ മോഹൻലാല്‍ ആദ്യമായി പുറത്തുവിട്ടത്. അതേസമയം ദൃശ്യം രണ്ട് ആണ് മോഹൻലാല്‍ ഉടൻ അഭിനയിക്കുന്ന ചിത്രം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചിച്ചിരിക്കുന്നത്.