ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കാൻ ഒരുങ്ങുകയാണ് മോഹൻലാല്‍. അടുത്തിടെ മോഹൻലാല്‍ തന്റെ ചില ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു. മോഹൻലാലിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയൊരു ലുക്ക് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഹൻലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അനീഷ് ഉപാസനയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

കണ്‍സപ്റ്റ് ഫോട്ടോഗ്രാഫിയെന്ന ക്യാപ്ഷനോടെയാണ് മോഹൻലാല്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു തോക്കും ചായ നിറച്ച കപ്പും അടുത്തുണ്ട്. മോഹൻലാലിന്റെ ഫോട്ടോയ്‍ക്ക് ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. തടി കുറഞ്ഞതുപോലെ തോന്നിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്.  മോഹൻലാലിന്റെ മനോഹരമായ ഒരു ഫോട്ടോയാണ് അനീഷ് ഉപാസന എടുത്തിരിക്കുന്നത്. എന്തായാലും ആരാധകര്‍ മോഹൻലാലിന്റെ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

മോഹൻലാലും ബി ഉണ്ണികൃഷ്‍ണനും ഒന്നിക്കുന്ന ചിത്രം ഉടൻ തുടങ്ങും.

പുലിമുരുകന്റെ എഴുത്തുകാരൻ ഉദയ് കൃഷ്‍ണയാണ് മോഹൻലാല്‍ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്.