നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് മോഹൻലാല്‍ ഇപോള്‍ അഭിനയിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാല്‍. മലയാളികള്‍ കണ്ടറിഞ്ഞതാണ് മോഹൻലാലിന്റെ ഓരോ വളര്‍ച്ചയും. മോഹൻലാലിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മോഹൻലാലിന്റെ ചെറുപ്പകാലത്തെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ അടക്കം ഒട്ടേറെ പേരാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അച്ഛനും അമ്മയ്‍ക്കും ചേട്ടനുമൊപ്പം കുഞ്ഞ് ലാലുമുള്ളതാണ് ഫോട്ടോ.

വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും ഇളയമകനാണ് മോഹൻലാല്‍. പ്യാരിലാലാണ് മോഹൻലാലിന്റെ സഹോദരൻ. അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞ് ലാലിനെ മോഹൻലാലിനെ അച്ഛനും സഹോദരനൊപ്പം ഫോട്ടോയില്‍ കാണാം. മോഹൻലാലിന്റെ കുട്ടിക്കാല ഫോട്ടോ എന്നും ചര്‍ച്ചയാകാറുണ്ട്. താരങ്ങള്‍ അടക്കം മോഹൻലാലിന്റെ കുട്ടിക്കാല ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് മോഹൻലാല്‍ ഇപോള്‍ അഭിനയിക്കുന്നത്.

ഉദയ് കൃഷ്‍ണയാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയുടെ തിരക്കഥ എഴുതുന്നത്.

തമാശയ്‍ക്ക് പ്രാധാന്യമുള്ള ഒരു മാസ് എന്റര്‍ടെയ്‍നറായിരിക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമ.