മോഹൻലാല്‍ നായകനായ ദൃശ്യം 2 പ്രദര്‍ശനത്തിന് എത്തുകയാണ്.


മലയാളമെന്നല്ല രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിനായി ദൃശ്യം 2വിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചുനാളായി. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപോള്‍ ദൃശ്യം 2വിലെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മോഹൻലാല്‍ തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. കുടുംബമാണ് എല്ലാം എന്നാണ് മോഹൻലാല്‍ പറയുന്നത്.

ദൃശ്യത്തില്‍ ജോര്‍ജുകുട്ടി എന്ന കഥാപാത്രമായാണ് മോഹൻലാല്‍ അഭിനയിച്ചത്. ഭാര്യ റാണിയായി മീന അഭിനയിച്ചു. മക്കളായി അൻസിബയും എസ്‍തറും. ഇവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് മോഹൻലാല്‍ ഇപോള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കുടുംബമാണ് എല്ലാം എന്നാണ് മോഹൻലാല്‍ ക്യാപ്‍ഷൻ എഴുതിയിരിക്കുന്നത്.

എനിക്ക് എന്റെ കുടുംബമാണ് വലുത് എന്നാണ് ദൃശ്യത്തില്‍ മോഹൻലാലിന്റെ കഥാപാത്രം എപോഴും പറയുന്നത്.

മുരളി ഗോപി, സിദ്ദിഖ്, ആശാ ശരത്, ശോഭാ മോഹൻ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തില്‍ ഉണ്ട്.