സന്തോഷ ജന്മദിനം പ്രിയപ്പെട്ട ആന്റണിയെന്ന് മോഹൻലാല്‍.

ചലച്ചിത്ര നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിനം മാത്രമല്ല വിവാഹ വാര്‍ഷികവുമാണ് ഇന്ന്. ഒട്ടേറെ താരങ്ങളാണ് ആന്റണി പെരുമ്പാവൂരിന് ആശംസകളുമായി എത്തിയത്. ഇപോഴിതാ ആന്റണി പെരുമ്പാവൂരിന്റെ പ്രിയപ്പെട്ട മോഹൻലാലും ആശംസകളുമായി എത്തിയിരിക്കുന്നു.

സന്തോഷ ജന്മദിനം പ്രിയപ്പെട്ട ആന്റണി. ശാന്തിക്കും ആന്റണിക്കും സന്തോഷകരമായ വിവാഹ വാര്‍ഷികവും. ദൈവം എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ എന്നുമാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

മോഹൻലാലിന്റെ ഡ്രൈവറായിട്ടായിരുന്നു ആന്റണി പെരുമ്പാവൂര്‍ ഒപ്പം ചേര്‍ന്നത്.

ഇന്നിപ്പോള്‍ മലയാളത്തില്‍ ഏറ്റവും വിജയിയായ സിനിമാ നിര്‍മാതാവാണ് ആന്റണി പെരുമ്പാവൂര്‍.