പൃഥ്വിരാജിന്റെ ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാല്‍. 


മോഹൻലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ആണ് മോഹൻലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് എന്നതുമാണ് പ്രത്യേകത. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ബ്രോ ഡാഡിയുടെ ചിത്രീകരണത്തില്‍ നിന്ന് ഒരു ഫോട്ടോ മോഹൻലാല്‍ പങ്കുവെച്ചിരിക്കുന്നു.

സംവിധായകൻ പൃഥ്വിരാജിനൊപ്പം എന്നാണ് ചിത്രത്തിന് മോഹൻലാല്‍ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. മീനയെയും ഫോട്ടോയില്‍ കാണാം. ഒട്ടേറെ പേരാണ് മോഹൻലാലിന്റെ ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എന്തായാലും മോഹൻലാലിന്റെ പുതിയ ഫോട്ടോയും ഹിറ്റായി മാറി.

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

മോഹൻലാലിന്റെ നായികയായിട്ട് തന്നെയാണ് ചിത്രത്തില്‍ മീന അഭിനയിക്കുന്നത്.

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ തന്നെ അഭിനയിക്കുന്ന സംവിധായകൻ പൃഥ്വിരാജിന്റെ ജോഡി. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.