മോഹൻലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രം  12ത് മാൻ ഇന്ന് ആരംഭിച്ചിരുന്നു.

ഇന്ന് ചിങ്ങം ഒന്നാണ്. മലയാളികളുടെ പുതുവര്‍ഷം. ഒട്ടേറെ പേരാണ് ആശംസകള്‍ നേര്‍ന്ന് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ചിങ്ങപ്പുലരി ആശംസകള്‍ നേരുകയാണ്.

മഹാമാരിയൊഴിഞ്ഞ്, നല്ല നാളുകൾ തിരികെ വരട്ടെ. ഐശ്വര്യസമൃദ്ധമായ പുതുവർഷം ആവട്ടെ നമ്മൾ ഓരോരുത്തർക്കും. ഏവർക്കും ഹൃദയം നിറഞ്ഞ
ചിങ്ങപ്പുലരി ആശംസകൾ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. മോഹൻലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാൻ ഇന്ന് ആരംഭിച്ചിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ദൃശ്യം 2 എന്ന വൻ ഹിറ്റിന് ശേഷമാണ് ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.