ടീമുകൾക്ക് ആശംസയുമായി എത്തുകയാണ് നടൻ മോഹൻലാൽ. 

ബ്രസീല്‍ അര്‍ജന്‍റീനയെ നേരിടുന്ന സ്വപ്ന ഫൈനല്‍ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍. കേരളത്തിലും ഇരുടീമുകളുടെ ആരാധകർ തമ്മില്‍ വാഗ്വാദങ്ങളും, പോര്‍വിളികളും ഇതിനോടകം തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ ടീമുകൾക്ക് ആശംസയുമായി എത്തുകയാണ് നടൻ മോഹൻലാൽ. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു താരത്തിന്റെ ആശംസ. 

"രണ്ട് ഇതിഹാസ ടീമുകൾ മൈതാനം പങ്കിടുമ്പോൾ അത് എല്ലായ്പ്പോഴും ആവേശകരമാണ്. കോപ അമേരിക്ക ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ബ്രസീൽ! ഗെയിമിന് എല്ലാവിധ ആശംസകളും നേരുന്നു. ഏത് ടീമിനെയാണ് നിങ്ങൾ പിന്തുണയ്ക്കുന്നത്?", മോഹൻലാൽ കുറിക്കുന്നു. 

Scroll to load tweet…

ഞായറാഴ്‌ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ചരയ്‌ക്കാണ് ഫൈനൽ തുടങ്ങുക. കിരീടം നിലനിർത്താൻ നെയ്മറുടെ ബ്രസീല്‍ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് ലിയോണൽ മെസി നയിക്കുന്ന അർജൻറീനയുടെ ലക്ഷ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona