ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. 

ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി അണിയറ പ്രവർത്തകർ. മൃണാല്‍ താക്കൂര്‍ ആണ് ദുൽഖറിന്റെ നായികയായി എത്തുന്നത്. സീത എന്ന കഥാപാത്രത്തെ ആകും മൃണാൽ അവതരിപ്പിക്കുക. പ്രൊഡക്ഷന്‍ നമ്പര്‍ സെവൻ എന്നാണ് താൽക്കാലികമായി ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

മൃണാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റര്‍ പുറത്തിറക്കി. ലഫ്റ്റ്നന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 

Read Also: ഇതാ ലെഫ്റ്റനന്റ് റാം ആയി ദുല്‍ഖര്‍, ആരെയും കൊതിപ്പിക്കുന്ന രംഗങ്ങളുമായി വീഡിയോ

മഹാനടിക്ക് ശേഷം വൈജയന്തി ഫിലിംസും ദുൽഖർ സൽമാനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തെലുങ്കു, തമിഴ് എന്നീ മൂന്ന് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യും. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നുമാണ് ഹനു രാഘവപ്പുഡി പറഞ്ഞിരുന്നത്.

പി.എസ്. വിനോദ് ആണ് ഛായാ​ഗ്രഹണം. വിശാൽ ചന്ദ്രശേഖർ സം​ഗീതം നൽകുന്നു. 1960കളിൽ ജമ്മു കശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona