തെന്നിന്ത്യൻ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങള്‍ ചെയ്‍ത് ശ്രദ്ധേയയായ നടിയാണ് മുക്ത. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ആദ്യ തമിഴ് ചിത്രത്തിന്റെ ഓര്‍മ്മ പങ്കുവെച്ച മുക്തയുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

താമിരഭരണിയാണ് മുക്ത ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം. കോളേജ് വിദ്യാര്‍ഥിനിയായ ഭാനുമതി ശരവണപെരുമാള്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മുക്ത അഭിനയിച്ചത്. ഒരു കോളേജ് വിദ്യാര്‍ഥിനിയുടെ സാധാരണ ലുക്ക് എന്നാണ് ഫോട്ടോ ഷെയര്‍ ചെയ്‍ത് മുക്ത ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഇന്നും ആ ഫോട്ടോ ഷൂട്ട് തനിക്ക് ഓര്‍മയുണ്ട് എന്നും മുക്ത എഴുതിയിരിക്കുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയില്‍ മുക്തയുടെ വേഷം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തമിഴിന് പുറമെ തെലുങ്കിലും മുക്ത അഭിനയിച്ചിട്ടുണ്ട്.