Asianet News MalayalamAsianet News Malayalam

'പകല്‍ സ്വപ്‍നത്തില്‍', പുതിയ ഫോട്ടോയുമായി നസ്രിയ

പുതിയ ഫോട്ടോ പങ്കുവെച്ച് നസ്രിയ.

 

Artist Nazriya share her photo
Author
Kochi, First Published Mar 1, 2021, 7:47 PM IST

സിനിമാഭിനയ രംഗത്ത് അത്രകണ്ട് തുടര്‍ച്ചയായി ഇല്ലെങ്കിലും വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട് നടി നസ്രിയ. ഭര്‍ത്താവ് ഫഹദിനൊപ്പമുള്ള ഫോട്ടോകള്‍ നസ്രിയ പങ്കുവയ്‍ക്കാറുണ്ട്. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ നടിയുമാണ് നസ്രിയ. നസ്രിയയുടെ പുതിയൊരു ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. നസ്രിയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയില്‍ നിന്നുള്ളതല്ല നസ്രിയയുടെ ഫോട്ടോ.

എന്തോ ആലോചിച്ചിരിക്കുന്നത് പോലെയാണ് നസ്രിയ ഫോട്ടോയിലുള്ളത്. പകല്‍ സ്വപ്‍നത്തില്‍ എന്നാണ് നസ്രിയ തന്നെ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നസ്രിയ നാനിയുടെ നായികയായി ആദ്യമായി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നുമുണ്ട്. ഇക്കാര്യം നസ്രിയ തന്നെയായിരുന്നു അറിയിച്ചത്. ഒരു റൊമാന്റിക് എന്റര്‍ടെയ്‍നറായിരിക്കും നസ്രിയ നായികയാകുന്ന ചിത്രം.

വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നസ്രിയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ഫഹദ് തന്നെ നായകനായ ട്രാൻസ് ആണ്.

Follow Us:
Download App:
  • android
  • ios