ഫര്‍ഹാന് ജന്മദിന ആശംസയുമായ നസ്രിയ.

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഫഹദിന്റെ സഹോദരനും ചലച്ചിത്ര താരവമായ ഫര്‍ഹാന്റെ ജന്മദിനമാണ് ഇന്ന്. അധികം സിനിമകള്‍ ചെയ്‍തില്ലെങ്കിലും ഫര്‍ഹാൻ വേഷമിട്ട കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. താരങ്ങള്‍ ഫര്‍ഹാന് ജന്മദിന ആശംസകളുമായി എത്തിയിട്ടുണ്ട്. ഇപോഴിതാ ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയുടെ ആശംസയിലെ കുട്ടിത്തമാണ് ചര്‍ച്ചയാകുന്നത്.


സ്വന്തം സഹോദരിയെന്ന പോലെയാണ് ഫര്‍ഹാന് നസ്രിയ. ഇരുവരും പങ്കുവയ്‍ക്കുന്ന ഫോട്ടോകളില്‍ അത് കാണാം. ഇപോള്‍ നസ്രിയ ഫര്‍ഹാന് ആശംസകള്‍ നേര്‍ന്ന് ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. സന്തോഷ ജന്മദിനം വിച്ചു, എല്ലാ സെല്‍ഫികളിലും ഒരു വശത്ത് ഞാനുണ്ടാകും എന്നാണ് നസ്രിയ എഴുതിയിരിക്കുന്നത്.

അടുത്തിടെ ഫര്‍ഹാൻ ഷെയര്‍ ചെയ്‍ത ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

സിസ്റ്റര്‍ ലോയ്‍ക്കൊപ്പം എന്ന് പറഞ്ഞാണ് ഫോട്ടോ.

നമുക്ക് ഫോട്ടോയ്‍ക്ക് പോസ് ചെയ്‍താലോയെന്ന് ഫര്‍ഹാൻ ചോദിക്കുന്നു. ഉടൻ തന്നെ സിസ്റ്റര്‍ ലോ റെഡ്ഡി എന്ന് പറയുന്നുവെന്നും ക്യാപ്ഷൻ എഴുതിയിരുന്നു. എന്തായാലും ഫോട്ടോ വൻ ഹിറ്റായി മാറുകയും ചെയ്‍തിരുന്നു.