പാര്‍വതിയുടെ ഇളയ സഹോദരി ദീപ്‍തിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഒരുകാലത്ത് തിളങ്ങിനിന്ന നടിയാണ് പാര്‍വതി. പാര്‍വതിയുടെ ഇളയസഹോദരിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം പ്രേക്ഷകരില്‍ എല്ലാവര്‍ക്കും അറിയണമെന്നില്ല. ആരണ്യകം എന്ന ചിത്രത്തിലായിരുന്നു പാര്‍വതിയുടെ ഇളയസഹോദരി അഭിനയിച്ചത്. അകാലത്തില്‍ മരിച്ച ദീപ്‍തി എന്ന സഹോദരിയുടെ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയാണ് നടി പാര്‍വതി.

നീണ്ട 25 വര്‍ഷങ്ങളാണ് കടന്നുപോയത്. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി, ഉറ്റ സുഹൃത്ത്. അവസാന ശ്വാസം വരെ ഞാൻ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കട്ടുമുട്ടാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും പാര്‍വതി എഴുതിയിരിക്കുന്നു.

പാര്‍വതി തന്നെ നായികയായ ആരണ്യകം എന്ന സിനിമയില്‍ ദീപ്‍തിയും അഭിനയിച്ചിട്ടുണ്ട്.

രാമചന്ദ്രക്കുറുപ്പിന്റെ പത്മഭായിയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെ മകളാണ് പാര്‍വതി.