സോഷ്യൽ മീഡിയയിൽ ഞാനാണെന്ന് മറ്റൊരാള്‍ അവകാശപ്പെടുന്നത്  കുറ്റകരമാണ് എന്ന് പൃഥ്വിരാജ്.

സാമൂഹ്യമാധ്യമത്തിലെ പുതിയ തരംഗമാണ് ക്ലബ് ഹൗസ്. ലൈവ് ഓഡിയോ ചാറ്റിലൂടെയുള്ള ചര്‍ച്ചയാണ് ക്ലബ് ഹൗസിന്റെ ആകര്‍ഷണം. വിവിധ വിഷയങ്ങളിലാണ് ചര്‍ച്ച. ക്ലബ് ഹൗസില്‍ താൻ ഇല്ലെന്ന് വ്യക്തമാക്കി ഇപ്പോള്‍ പൃഥ്വിരാജ് രംഗത്ത് വീണ്ടും എത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഞാനാണെന്ന് അവകാശപ്പെടുന്നത് തെറ്റാണ്. ഞാനാണെന്ന് അവകാശപ്പെടുന്നത്, എന്റെ ശബ്‍ദത്തെ അനുകരിക്കുക, എന്റെ ഇൻസ്റ്റാ ഹാൻഡിലിനോട് സാമ്യമുള്ള ഒരു ഐഡി ഉപയോഗിക്കുന്നത് എല്ലാം കുറ്റകരമാണ്. ഇത് നിർത്തുക. ഞാൻ ക്ലബ്‌ ഹൗസില്‍ ഇല്ല എന്നുമാണ് പൃഥ്വിരാജ് പ്രതികരിച്ചിരിക്കുന്നത്.

ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച് നേരത്തെ സുരേഷ് ഗോപിയും രംഗത്ത് എത്തിയിരുന്നു. ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്‍ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ക്ലബ് ഹൗസില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

നേരത്തെ ദുല്‍ഖര്‍ അടക്കമുള്ള താരങ്ങളും വ്യാജ ക്ലബ് ഹൗസ് അഅക്കൗണ്ടിന് എതിരെ രംഗത്ത് എത്തിയിരുന്നു.