2003ല്‍ പുറത്തിറങ്ങിയ ചക്രം എന്ന സിനിമയാണ് പൃഥ്വിരാജ് നായകനായ ലോഹിതദാസ് ചിത്രം. 

ലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ ഓർമ്മകൾക്ക് ഇന്ന് പന്ത്രണ്ട് വർഷം തികയുകയാണ്. മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ ഒരുപിടി കഥകളും സിനിമകളും സമ്മാനിച്ചായിരുന്നു അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടൻ പൃഥ്വിരാജ്. 

Add Asianetnews as a Preferred SourcegooglePreferred

2003ല്‍ പുറത്തിറങ്ങിയ ചക്രം എന്ന സിനിമയാണ് പൃഥ്വിരാജ് നായകനായ ലോഹിതദാസ് ചിത്രം. ചക്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പൃഥ്വി കുറിപ്പ് പങ്കുവെച്ചത്. ഒരു നടനെന്ന നിലയിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയാണ് ലോഹിതദാസ് എന്ന് പൃഥ്വി കുറിക്കുന്നു. 

’ഒരു നടനെന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയാണ് ലോഹി സർ. അദ്ദേഹത്തോടൊപ്പമുള്ള ഒരൊറ്റ സിനിമ കൊണ്ട് അഭിനയത്തിന്റെ പല തലങ്ങളെ കുറിച്ച് എനിക്ക് മനസിലായി. അദ്ദേഹത്തോടൊപ്പം മറ്റൊരു ചിത്രം ചെയ്യാനിരിക്കവെയാണ് അദ്ദേഹം നമ്മെ വിട്ട് പോകുന്നത്. അതെന്നും എന്റെ വലിയൊരു നഷ്ടമായിരിക്കും. എന്നും നമ്മുടെ മനസിലുണ്ട്. ഇതിഹാസം’ എന്നാണ് പൃഥ്വി കുറിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona