Asianet News MalayalamAsianet News Malayalam

'എസിപി സത്യജിത്തി'ന്റെ അന്വേഷണം അവസാന ഘട്ടത്തില്‍, ത്രില്ലടിപ്പിക്കാൻ പൃഥ്വിരാജ്!

ഗംഭീര ലുക്കിലാണ് ചിത്രത്തില്‍ പൃഥ്വിരാജ്.

Artist Prithviraj share his photo
Author
Thiruvananthapuram, First Published Nov 25, 2020, 1:49 PM IST

പൃഥ്വിരാജ് വീണ്ടും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറില്‍ നായകനായി അഭിനയിക്കുകയാണ്. കോള്‍ഡ് കേസ് എന്ന സിനിമയിലാണ് പൃഥ്വിരാജ് നായകനാകുന്നത്. എസിപി സത്യജിത്ത് ആയിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. ചിത്രത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോ പൃഥ്വിരാജ് തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചിത്രീകരണം പുരോഗമിക്കുന്നതായി പൃഥ്വിരാജ് വ്യക്തമാക്കുന്നു.

ലോക്ക് ഡൗണിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്. തിരുവനന്തപുരത്ത് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അദിതി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ കാക്കി വേഷമായിരിക്കും ചിത്രത്തിന്റെ ആകര്‍ഷണം. വേറിട്ട തരത്തിലുള്ള അന്വേഷണത്തിലൂടെയാണ് ചിത്രം പുരോഗമിക്കുക.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍ എന്നിവരാണ് നിര്‍മാണം.

ശ്രീനാഥ് വി നാഥ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios