നടൻ പൃഥ്വിരാജും നടിയും തമ്മില്‍ സഹോദരതുല്യമായ ബന്ധമാണ്. പൃഥ്വിരാജ് നസ്രിയയെ സഹോദരി എന്നും നസ്രിയ തിരിച്ച് സഹോദരൻ എന്നുമാണ് അഭിസംബോധന ചെയ്യാറുള്ളത്. ഇരുവരും പരസ്‍പരം ആശംസകള്‍ നേരാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജും നസ്രിയയും ഒപ്പമുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ് ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നസ്രിയയുടെ ഒരു ഫോട്ടോയ്‍ക്ക് മറുപടിയെന്നോണമാണ് പൃഥ്വിരാജിന്റെ ഫോട്ടോ.

അഞ്‍ജലി മേനോൻ സംവിധാനം ചെയ്‍ത കൂടെ എന്ന സിനിമയിലാണ് നസ്രിയ പൃഥ്വിരാജിന്റെ സഹോദരിയായി അഭിനയിച്ചത്. സിനിമ കഴിഞ്ഞ് ജീവിതത്തിലും സഹോദരിയായാണ് പൃഥ്വിരാജ് കണക്കാക്കുന്നത് എന്നത് താരത്തിന്റെ ആശംസ കണ്ടാല്‍ വ്യക്തമാകും. നസ്രിയ നാനിയുടെ നായികയായി ആദ്യമായി തെലുങ്കില്‍ അഭിനയിക്കാൻ പോകുന്ന കാര്യം പ്രഖ്യാപിച്ചപ്പോള്‍ അഭിനന്ദനങ്ങള്‍ സഹോദരി എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. കൂടെയുടെ സെറ്റില്‍ വെച്ച് സഹോദരൻ എടുത്ത ഫോട്ടോയെന്ന് ക്യാപ്ഷനുമായി നസ്രിയ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു. അതിന് മറുപടിയെന്നോണം താൻ നസ്രിയയുടെയും സിനിമയിലെ നായിക പാര്‍വതിയുടെയും ഫോട്ടോ എടുക്കുന്ന രംഗവും ഉള്ള ഒന്നാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.

കോള്‍ഡ് കേസ് എന്ന സിനിമയിലെ ഫോട്ടോ പൃഥ്വിരാജ് ഷെയര്‍ ചെയ്‍തപ്പോള്‍ സുന്ദരനായ തന്റെ സഹോദരൻ എന്നായിരുന്നു നസ്രിയയുടെ കമന്റ്.

നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ പേര് അണ്ടെ സുന്ദരാനികി എന്നാണ്.